Thursday, May 8, 2008

ജീവിതത്തിൽ നിന്നൊരേട്

നിന്നെ സ്നേഹിച്ച നിമിഷങളെ ഞാൻ സ്മരിക്കുന്നു...എന്റെ ഹ്രിദയത്തെ നീ തഴുകിയുണർത്തിയപ്പൊൾ ഞാൻ നിന്നെ എന്നിൽ കുടിയിരുത്തി.....നീ അർഹിക്കുന്നതു അദിലും വലിയ എന്തൊ അണ്....വെറുമൊരു സൌഹ്രിദം മത്രമണൊ അത്.....?
എന്റെ ജീവിതമുദ്ര പതിഞിരിക്കുന്നു അതിൽ...
ആത്മസംഘർഷങൾക്കു ഒരു കന്മദമയി നീ കുളിരെകിയപ്പൊൾ.....
ഹ്രിദയ വേദനകൽക്ക് ഒറ്റമൂലിയായ് നീ സുഖപെടുത്തിയപ്പോൾ.....
അവയുടെ സുഗമമായ ശീതളസ്പർശത്താൽ നീ സ്വാന്തനപ്പെടുത്തിയപ്പൊൾ...
നിന്റെ അത്മവ്യധകളെ ഞാനുമായി പങ്കൂ വെക്കാൻ നീ സന്മനസു കാണിച്ചപ്പോൾ.......
നിന്റെ വിലപ്പെട്ടനിമിഷങളെ എനിക്കായ് നീ നൽകിയപ്പോൾ......
സ്വയം വെറുക്കുന്ന നിമിഷങളിലും ജീവിക്കാൻ നീ പടിപ്പിച്ച്പ്പോൾ......
എന്റെ സങ്കൽ‌പ്പങൾക്കു താങായി എന്നും നീ കരുത്തേകിയപ്പോൾ......
എന്റെ കൊച്ചു സൌഹ്രിദത്തേ ആളക്കാ‍ൻ നിനക്ക് മനദ്ണ്ട്മില്ലെന്നൊതിയപ്പോൾ.....
നിന്നെ ഞാൻ സ്നേഹിചിരിക്കുന്നു ആത്മാർത്തമായി.....
എന്റെ കണക്കു പുസ്തകത്തിൽ ലാഭത്തിൻ കണക്കുകൾ മാത്രം ദാനം ചെയ്ത അത്ഭുത പ്രതിഭാസമാണു നീ.....
പുതുമഴയെറ്റു കുളിർത്ത പ്രക്രിതിയിലേക്കു മഞപ്പിന്റെ ആ സൌന്ദര്യത്തിലെക്ക് എല്ലാം മറന്നിറങിയ ഒരു പ്രതീതിയണ് നിന്നിലെ സൌഹ്രിദം എന്നിൽ ചൊരിഞത്..........
അനുഭവങളുടെ ബാലപാ‍ടങൾ കണ്ട് അന്ധാളിച്ചപ്പൊൾ അവയുടെ സരള്യതെ കുറിച്ച് വത്സല്യത്തോടെ നീ പടിപ്പിച്ചിരിക്കുന്നു അതിലും വലിയ പാട്ങളെ ചൂണ്ടിക്കാണിച് ആദ്യത്തേതിനെ ചെറുതാക്കിയിരിക്കുന്നു...ഇതാണു ജീവിതമെന്നു പറഞു തന്നിരിക്കുന്നു........
എന്റെ വ്യധകളെ ഞാൻ അറിയിച്ചപ്പോൾ ക്ഷമയൊടെ അവയ്ക്കായ് നീ കതൊർത്തിരുന്നു..ഒരു മൌനത്തില്ലൂടെ അവയെ നിന്റെതാക്കി.അശ്വസത്തിന്റെ കുളിർമഴയണു പിന്നീട് നിന്റെ വചസുകളിലൂടെ പെയ്തിറങിയതു. ഇതാണു ജീവിതമെന്നു നീ ആവർത്തിച്ചു.എന്റെ പകുതി ഭാരം നീ കുറച്ചിരിക്കുന്നു.വിധിക്കുമുകളിൽ ചവുട്ടിനിന്നു ചിരിക്കേണ്ടതിന്റെ അവശ്യകതയെകുറിച്ചു ബോധ്യപ്പെടുത്തിയിരിക്കുന്നു..
പൂക്കളുടെ സൌരഭ്യമെറിയ അമ്രിതവർഷം കൊണ്ടു നിനക്കായ് മനസിൽ തുലാഭാരം തൂക്കിയിരിക്കുന്നു...എന്റെ പ്രണവായു തീരുവൊളം നിന്നെ ഞാൻ എന്നിൽ കുടിയിരുത്തുമെന്നു വാക്കുതരുന്നു..
ജീവിതത്തിൽ നിന്നും ഇനിയെങിനെ അടർത്തിയെടുക്കും ആ നല്ല നാളുകൾ?അവ വെറുതെ കീറിക്കളയുവാൻ അകുമൊ?
അവയ്ക്കൊപ്പം രക്തം ചീറ്റുന്ന ഒരു മാംസകഷ്ണം അടർന്നുപൊരുമെന്നു നിനക്കറിയില്ലെ?അതടർത്തുവാൻ ബലപ്രയൊഗം കൊണ്ട് സാധിക്കില്ല.......ഒടുവിൽ........എല്ലാത്തിനും ഒടുവിൽ.......വിധി എന്ന ഒരു ശീർഷകം കൊടുക്കുവാൻ സാധിക്കുമ്മോ?ഇല്ല.............ഒന്നിപ്പിക്കാൻ കഴിയുമെങ്കിൽ വെറ്പെടുത്താനും കഴിയുമെന്നു അഹന്തയൊടെ അതാർത്തുവിളിക്കുംബോൾ നീയെങിനെ പ്രതികരിക്കും......................?ഞാനെങിനെ പ്രതികരിക്കും..........................?കാത്തിരിക്കാം................

1 comment:

ചിതല്‍ said...

ജാനി, സ്വാഗതം,,,,
ഞാന്‍ ധന്യനായി...